കണ്ണൂര്‍: കണ്ണൂര്‍ സര്‍വകലാശാല വി.സിയുടെ വസതിയിലേക്ക് കെ.എസ്.യു. പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. മാര്‍ച്ചില്‍ പങ്കെടുത്ത കെ.എസ് .യു. വിദ്യാര്‍ഥിനികളെ വനിതാ പോലീസ് ഇല്ലാതെ കസ്റ്റഡിയില്‍ എടുത്തു. വി.സിയുടെ രാജി ആവശ്യപ്പെട്ടായിരുന്നു മാര്‍ച്ച്.
മാര്‍ച്ച് വി.സിയുടെ വീടിന് മുന്നില്‍ തടഞ്ഞതോടെ പോലീസും പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളും ഉണ്ടായി. മാര്‍ച്ചില്‍ പങ്കെടുത്ത കെ.എസ്.യു. പ്രവര്‍ത്തകരായ കാവ്യ, ദേവനന്ദ എന്നീ വിദ്യാര്‍ഥിനികളെ വനിതാ പോലീസിന്റെ അസാന്നിധ്യത്തിലാണ് കസ്റ്റഡിയിലെടുത്തത്. വഴിയാത്രക്കാരിയായ സ്ത്രീയെ കൊണ്ടാണ് പെണ്‍കുട്ടികളെ ബലംപ്രയോഗിച്ച് കസ്റ്റഡിയിലെടുത്തത്. കണ്ണൂര്‍ ടൗണ്‍ സി.ഐയാണ് പെണ്‍കുട്ടികളെ കസ്റ്റഡിയിലെടുക്കാന്‍ വഴിയാത്രക്കാരിയായ സ്ത്രീക്ക് നിര്‍ദേശം നല്‍കിയത്. ദൃശ്യങ്ങള്‍ മൊെബെലില്‍ ചിത്രീകരിക്കുന്നതു തടയാനും ശ്രമം ഉണ്ടായെന്ന് പരാതിയുണ്ട്. ജയ്ഹിന്ദ് അസിസ്റ്റന്റ് ക്യാമറാമാന് മനേഷിനെ െലെവായി സമരം ചിത്രീകരിക്കുന്നതിനിടെ പോലീസ് കസ്റ്റഡിയിലെടുക്കുകയും മൊെബെല്‍ പിടിച്ചു വാങ്ങുകയായിരുന്നു. കണ്ണൂര്‍ സി.ഐ. ബിനുമോഹന്റെ നേതൃത്വത്തിലാണ് പോലീസ് അതിക്രമം നടത്തിയതെന്നാണ് പരാതി.

