മത്സ്യത്തൊഴിലാളികള്‍ക്ക് അനുകൂല്യം

ഫിഷറീസ് വകുപ്പ് മത്സ്യത്തൊഴിലാളികള്‍ക്കായി 2022- 23 സാമ്പത്തിക വര്‍ഷം സബ്‌സിഡി നിരക്കില്‍  സ്‌ക്വയര്‍ മെഷ് കോഡ് എന്റ്, ഇന്‍സുലേറ്റഡ് ഫിഷ് ബോക്‌സ്, മോഡല്‍ ഫിഷിങ് ബോട്ട്, ഇന്‍ഷുറന്‍സ് എന്നീ പദ്ധതികള്‍ നടപ്പാക്കുന്നു.

സ്‌ക്വയര്‍ മെഷ് കോഡ് എന്റുകള്‍ക്ക് 50 ശതമാനം ഗുണഭോക്തൃ വിഹിതവും 50 ശതമാനം സര്‍ക്കാര്‍ വിഹിതവുമാണ്. ഇന്‍സുലേറ്റഡ് ഫിഷ് ബോക്‌സ്, മോഡല്‍ ഫിഷിങ് ബോട്ട് എന്നീ പദ്ധതികള്‍ക്കു 25 ശതമാനം ഗുണഭോക്തൃ വിഹിതവും 75 ശതമാനം സര്‍ക്കാര്‍ വിഹിതവുമാണ്. ഇന്‍ഷുറന്‍സ് ഫോര്‍ ഫിഷിംഗ് വെസ്സല്‍സ് എന്ന പദ്ധതിക്ക് 10 ശതമാനം ഗുണഭോക്തൃ വിഹിതവും 90 ശതമാനം സര്‍ക്കാര്‍ വിഹിതവുമാണ്. അപേക്ഷകള്‍ക്കും കൂടുതല്‍ വിവരങ്ങള്‍ക്കും അതാതു മത്സ്യഭവന്‍ ഓഫീസുകളുമായോ  ബന്ധപ്പെടുക.  ഫോണ്‍: 0484-2394476

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →