ആലപ്പുഴ: സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന ഒരു വര്‍ഷം ഒരു ലക്ഷം സംരംഭങ്ങള്‍ പദ്ധതിയുടെ ചേർത്തല നിയോജക മണ്ഡലത്തിലെ പ്രവര്‍ത്തനങ്ങളുടെ അവലോകനയോഗവും ശില്പശാലയും കൃഷി മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്തു.
മണ്ഡലത്തിൽ ഇതുവരെ 601 സംരംഭങ്ങളാണ് ആരംഭിച്ചത്. ഇതിൽ നിന്നും 41.6 കോടിയുടെ നിക്ഷേപവും 1,329 പേർക്ക് തൊഴിലും നൽകാൻ സാധിച്ചു. 1,134 സംരംഭങ്ങൾ തുടങ്ങാനാണ് പദ്ധതിയുടെ ലക്ഷ്യം. മണ്ഡലത്തിലെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും നടത്തിയ ലോണ്‍ ലൈസന്‍സ് മേളകളിലൂടെ 14 സ്വയം തൊഴില്‍ വായ്പകളും 122 ലൈസന്‍സുകളും വിതരണം ചെയ്തു. മണ്ഡലത്തിലെ വിവിധ ബാങ്കുകളില്‍ നിന്നും സ്വയം തൊഴില്‍ സംരംഭ വായ്പയായി അനുവദിച്ച വായ്പകളും ചടങ്ങിൽ വിതരണം ചെയ്തു.
ചേർത്തല താലൂക്ക് എൻ.എസ്.എസ്. യൂണിയൻ ഹാളിൽ നടന്ന ചടങ്ങിൽ
ചേർത്തല നഗരസഭാധ്യക്ഷ ഷേർളി ഭാർഗവൻ അധ്യക്ഷത വഹിച്ചു.
പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗീത ഷാജി വിശിഷ്ടാതിഥിയായി. കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.ജി മോഹനൻ മുഖ്യപ്രഭാഷണം നടത്തി. ജില്ല വ്യവസായ കേന്ദ്രം ജനറൽ മാനേജർ കെ.എസ് ശിവകുമാർ റിപ്പോർട്ട് അവതരിപ്പിച്ചു.
ഗ്രാമപഞ്ചായത്ത് പ്രസിഡൻറുമാരായ കെ. മഞ്ജുള, സ്വപ്ന ഷാബു, സിനിമോൾ സാംസൺ, ജെയിംസ് ചിങ്കുതറ, കവിത ഷാജി, ലീഡ് ബാങ്ക് ഡെപ്യൂട്ടി അസിസ്റ്റന്റ് മാനേജർ ലളിതാബിക, ജില്ല വ്യവസായ കേന്ദ്രം മാനേജർ കെ. അഭിലാഷ്, ചേർത്തല ഉപജില്ല വ്യവസായ ഓഫീസർ എസ്. ജയേഷ് തുടങ്ങിയവർ പങ്കെടുത്തു.