എം എം മണിയുടെ കാര്‍ അപകടത്തില്‍പ്പെട്ടു

ഇടുക്കി: മുന്‍ മന്ത്രിയും ഉടുമ്പന്‍ചോല എം എല്‍ എയുമായ എം എം മണിയുടെ കാര്‍ അപകടത്തില്‍പ്പെട്ടു. കാറിന്റെ പിന്‍ചക്രം ഊരിത്തെറിക്കുകയായിരുന്നു. ഇടുക്കി കമ്പംമെട്ടിലുണ്ടായ അപകടത്തില്‍ ആര്‍ക്കും പരുക്കേറ്റിട്ടില്ല.എം എം മണി കമ്പംമെട്ടിലെ പൊതുപരിപാടിയില്‍ പങ്കെടുക്കാന്‍ നെടുങ്കണ്ടത്തു നിന്ന് വരുമ്പോഴായിരുന്നു അപകടം. വാഹനത്തിന് വേഗത കുറവായിരുന്നതിനാലാണ് വലിയ അപകടം ഒഴിവായത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →