തിരുവനന്തപുരം: സര്‍വകലാശാലാ വിഷയത്തില്‍ ഒക്ടോബര്‍ 24ന് ഹൈക്കോടതിയുടെ പ്രത്യേക സിറ്റിങ്. വൈകീട്ട് നാലിനാണ് സിറ്റിങ്. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രനാണ് കേസ് പരിഗണിക്കുക. രാജിവെക്കണമെന്ന ഗവര്‍ണറുടെ നിര്‍ദേശം തള്ളിയ വി സിമാര്‍ ഹൈക്കോടതിയെ സമീപിച്ചതിനെ തുടര്‍ന്നാണിത്. അവധി ദിനമാണെങ്കിലും ഇന്നുതന്നെ ഹര്‍ജി പരിഗണിക്കാന്‍ കോടതി തീരുമാനിക്കുകയായിരുന്നു. സാങ്കേതിക സര്‍വകലാശാല വി സി നിയമനം റദ്ദാക്കിയ സുപ്രീം കോടതി വിധി ചൂണ്ടിക്കാട്ടി സംസ്ഥാനത്തെ ഒമ്പത് സര്‍വകലാശാലകളിലെ വി സിമാരോട് ഇന്ന് രാവിലെ 11.30-ന് മുമ്പായി രാജിവെക്കാന്‍ ഗവര്‍ണര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, വി സിമാരാരും രാജിവെച്ചില്ല. നിയമനടപടിയുമായി മുന്നോട്ട് പോകുമെന്ന് വിസിമാര്‍ രാജ്ഭവനെ അറിയിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ പൂര്‍ണ പിന്തുണ ഇവര്‍ക്കുണ്ട്.