മെഡിക്കൽ കോളേജിൽ ഗർഭിണികൾക്ക് കരുതലായി’താരാട്ട് ‘ അലമാര

പാവപ്പെട്ടവരായ ഗർഭിണികൾക്ക് കരുതലിന്റെ ‘ താരാട്ട്’ ഒരുക്കിയിരിക്കുകയാണ് ടെക്നോപോളിസ് റോട്ടറി ക്ലബ്ബിന്റെ സഹകരണത്തോടെ എറണാകുളം സർക്കാർ മെഡിക്കൽ കോളേജ് . മെഡിക്കൽ കോളേജിലെലേബർ റൂമിലെ  “താരാട്ട്” അലമാരയിൽ ഗർഭിണികൾക്ക് പ്രസവ ആവശ്യത്തിനായി വേണ്ടിവരുന്ന വസ്ത്രങ്ങളും,സാനിറ്ററി പാഡുകളും ഉൾപ്പെടെയുള്ള അവശ്യസാധനങ്ങൾ ഒരുക്കിയിരിക്കുന്നു.

ലേബർ റൂം ഇൻ ചാർജ് നഴ്സിംഗ് ഓഫീസർക്കാണ് അലമാരയുടെ ചുമതല. അവശ്യസാധനങ്ങൾ തീരുമ്പോൾ റോട്ടറി ക്ലബ്ബ് വീണ്ടും അവ അലമാരയിൽ നിറയ്ക്കും.

റോട്ടറി അസിസ്റ്റന്റ് ഗവർണർ ജയരാജ് കുളങ്ങര, റോട്ടറി പ്രസിഡന്റ് ലിയാക്കത് അലി, തോമസ് ഫിലിപ്പ് , റോട്ടറി അംഗം രാജേഷ്,കൗൺസിലർ സുധാമണി തുടങ്ങിയവർ പങ്കെടുത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →