തൃശ്ശൂര്‍: എംഡിഎംഎയുമായി ബ്യുട്ടീഷ്യനും സുഹൃത്തും കൊരട്ടി പൊലീസിന്റെ പിടിയിൽ. പാലക്കാട് സ്വദേശി പവിത്ര, സുഹൃത്ത് അജ്മല്‍ എന്നിവരാണ് പിടിയിലായത്. പോക്സോ കേസിൽ പ്രതിയാണ് പവിത്ര. അജ്മലിന്റെ പേരിലും മുൻപ് കഞ്ചാവ് കേസ് നിലവിലുണ്ട്. 20/10/22 വ്യാഴാഴ്ച രാത്രി പത്തരയോടെ തൃശ്ശൂര്‍ ചിറങ്ങരയിൽ വച്ചാണ് ഇരുവരും പിടിയിലാവുന്നത്. എംഡിഎംഎ എറണാകുളത്ത് വിൽക്കാൻ കൊണ്ടുപോകുന്നതിന് ഇടയിലാണ് പിടികൂടിയത്.
എംഡിഎംഎ, തൃശ്ശൂര്‍ ബ്യുട്ടീഷ്യനും സുഹൃത്തും പിടിയില്‍
