എം.എം.മണി എംഎൽഎയിൽ നിന്നുണ്ടായ പരാമർശം ദൗർഭാഗ്യകരമാണെന്ന് ഐഎഎസ് ഓഫിസേഴ്സ് അസോസിയേഷൻ

ഇടുക്കി: ദേവികുളം സബ് കലക്ടർ രാഹുൽ കൃഷ്ണശർമക്കെതിരെ എം.എം.മണി എംഎൽഎ നടത്തിയ പരാമർശത്തെ അപലപിച്ച് കേരള ഐഎഎസ് ഓഫിസേഴ്സ് അസോസിയേഷൻ. എംഎൽഎയിൽ നിന്നുണ്ടായ പരാമർശം ദൗർഭാഗ്യകരമാണ്. വിമർശനങ്ങളോടു തുറന്ന മനസ്സാണ്. എന്നാൽ വിമർശിക്കുമ്പോൾ ഭാഷയിലും പെരുമാറ്റത്തിലും പാലിക്കേണ്ട മര്യാദകളുണ്ട്.

എംഎൽഎയി ൽനിന്നുണ്ടായ പരാമർശം സംസ്ഥാനത്തെ മുഴുവൻ ഐഎഎസ് ഉദ്യോഗസ്ഥരുടെയും മനോവീര്യം തകർക്കുന്നതാണ്. എംഎൽഎ പരാമർശം പിൻവലിക്കാനും ഭാവിയിൽ ആവർത്തിക്കാതിരിക്കാനും മുഖ്യമന്ത്രി ഇടപെടണമെന്ന് അസോസിയേഷൻ പ്രസിഡന്റ് ഡോ.ബി.അശോക്, സെക്രട്ടറി എം.ജി.രാജമാണിക്യം എന്നിവർ ആവശ്യപ്പെട്ടു. ഇടുക്കിയിലെ ഭൂവിഷയത്തിൽ സിപിഎം സമരത്തിലെ പ്രസംഗത്തിനിടെ സബ്കലക്ടറെ മണി ‘തെമ്മാടി’ എന്നു വിശേഷിപ്പിച്ചതിനെതിരെയാണ് പ്രതിഷേധം

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →