കോഴിക്കോട്: നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (എന്‍.ഐ.ടി.) കാലിക്കറ്റ് പിഎച്ച്.ഡി. പ്രവേശനത്തിന് അപേക്ഷിക്കാം.ഫുള്‍ടൈം പിഎച്ച്.ഡി. ഡയറക്റ്റ് പിഎച്ച്.ഡി. (ബി.ടെക്കിന് ശേഷം). ജെ.ആര്‍.എഫ്./യു.ജി.സി./നെറ്റ്/സി.എസ്.ഐ.ആര്‍. തുടങ്ങിയ ഫെലോഷിപ്പുള്ളവര്‍ക്ക് സെല്‍ഫ് സ്‌പോണ്‍സേര്‍ഡ് മുഴുവന്‍സമയ വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാം.
വിഭാഗങ്ങള്‍:
ആര്‍ക്കിടെക്ചര്‍ ആന്‍ഡ് പ്ലാനിങ്, കെമിക്കല്‍ എന്‍ജിനിയറിങ്, കെമിസ്ട്രി, സിവില്‍ എന്‍ജിനിയറിങ്, കംപ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനിയറിങ്, ഇലക്ട്രിക്കല്‍ എന്‍ജിനിയറിങ്, ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്യൂണിക്കേഷന്‍ എന്‍ജിനിയറിങ്, മാത്തമാറ്റിക്‌സ്, മെക്കാനിക്കല്‍ എന്‍ജിനിയറിങ്, ഫിസിക്‌സ്, ബയോടെക്‌നോളജി, മെറ്റീരിയല്‍സ് സയന്‍സ്, എന്‍ജിനിയറിങ്, മാനേജ്‌മെന്റ് സ്റ്റഡീസ്.വകുപ്പുകള്‍/സ്‌കീമുകള്‍ നിഷ്‌കര്‍ഷിക്കുന്ന ബ്രാഞ്ച്/പഠന വിഭാഗത്തില്‍ ബിരുദാനന്തര ബിരുദം നേടിയ വിദ്യാര്‍ഥികള്‍ക്ക് സ്‌കീം 1-ല്‍ അപേക്ഷിക്കാം. ഈ സ്‌കീമില്‍ തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ഫെലോഷിപ്പിന് അര്‍ഹതയുണ്ട്.അവസാന തീയതി: നവംബര്‍ 10

