തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ നവകേരള പോസ്റ്റ് ഡോക്ടറല്‍ ഫെലോഷിപ്പിന് അപേക്ഷിക്കാം. വികസന പദ്ധതികള്‍ക്ക് സഹായകമാകുന്ന മേഖലകളിലെ ഗവേഷണങ്ങള്‍ക്കാണ് ഫെലോഷിപ്പ് നല്‍കുക. പ്രതിമാസം 50,000 മുതല്‍ 2 ലക്ഷം രൂപവരെ 2 വര്‍ഷത്തേക്ക് ലഭിക്കും.കൃഷി, ജൈവവൈവിധ്യം, ഡിജിറ്റല്‍ സാങ്കേതികത, ജനറ്റിക്സ്, കാലാവസ്ഥാ വ്യതിയാനം, കേരളത്തിലെ തനത് സംസ്കാരം എന്നീ വിഷയങ്ങളിലും സംസ്ഥാന സര്‍വകലാശാലകളില്‍ സര്‍ക്കാര്‍ അനുവദിച്ച ട്രാന്‍സ്ലേഷണല്‍ റിസര്‍ച്ച് സെന്ററുകളില്‍ നടക്കുന്ന ഗവേഷണമേഖലകളും ഗവേഷണത്തിനായി തിരഞ്ഞെടുത്തവര്‍ക്ക് അപേക്ഷിക്കാം. പിഎച്ച്.ഡി. പ്രബന്ധം സമര്‍പ്പിച്ചവരോ, ഡോക്ടറേറ്റ് നേടിയവരോ ആവണം അപേക്ഷകര്‍. സര്‍ക്കാര്‍ അംഗീകൃത സ്ഥാപനത്തില്‍ സ്ഥിരം ജോലിയുള്ള വ്യക്തിയെ ആണ് ഗവേഷകര്‍ മെന്റര്‍ ആയി തിരഞ്ഞെടുക്കേണ്ടത്. അവസാന തീയതി: നവംബര്‍ 20.
പ്രതിമാസം 50,000 മുതല്‍ രണ്ടുലക്ഷം രൂപവരെ: നവകേരള പോസ്റ്റ് ഡോക്ടറല്‍ ഫെലോഷിപ്പിന് അപേക്ഷിക്കാം
