ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ രജിസ്ട്രേഷന്‍ മേള ഒക്ടോബര്‍ 20ന്

ആലപ്പുഴ: ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ആലപ്പുഴ സര്‍ക്കിളിന്റെ നേതൃത്വത്തില്‍ എല്ലാവിധ ഭക്ഷ്യ ഉല്‍പാദന, സംഭരണ, വിതരണ, വില്‍പ്പന സ്ഥാപനങ്ങള്‍ക്ക് വേണ്ടി ഒക്ടോബര്‍ 20ന് മാരാരിക്കുളം വടക്ക് പഞ്ചായത്തിലുള്ള കസ്തൂര്‍ബ വായനശാലയില്‍ രാവിലെ 11 മുതല്‍ ഉച്ചയ്ക്ക് മൂന്നു വരെ ഭക്ഷ്യ സുരക്ഷാ ലൈസന്‍സ്, രജിസ്‌ട്രേഷന്‍ മേളകള്‍ നടത്തും.

വഴിയോരത്ത് പഴം, പച്ചക്കറി, മത്സ്യം എന്നിവ വില്‍ക്കുന്നവര്‍, തട്ടു കടകള്‍, കാറ്ററിംഗ്, പാചക തൊഴിലാളികള്‍, ഭക്ഷ്യ വില്‍പന നടത്തുന്ന കുടുംബശ്രീ യൂണിറ്റുകള്‍, വീടുകള്‍ കേന്ദ്രീകരിച്ച് നടത്തുന്ന ചെറുകിട ഭക്ഷ്യ ബിസിനസ്സുകള്‍, പൊടിമില്ലുകള്‍, ഭക്ഷണം വിതരണം ചെയ്യുന്ന വാഹനങ്ങള്‍, അങ്കണവാടികള്‍, കാന്റീന്‍, ഹോസ്റ്റല്‍ മെസ്സ്, ഹോം സ്റ്റേ, ആരാധനാലയങ്ങള്‍ എന്നിവരും ഭക്ഷ്യ സുരക്ഷാ ലൈസന്‍സ്, രജിസ്‌ട്രേഷന്‍ എടുക്കേണ്ടതാണ്. ലൈസന്‍സ്/ രജിസ്ട്രേഷന്‍ ഇല്ലാത്തവര്‍ക്ക് നിയമ നടപടികള്‍ നേരിടേണ്ടിവരും. ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ജില്ലാ ഭക്ഷ്യസുരക്ഷാ ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 8943346536

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →