കേരള സര്‍വകലാശാല മുന്‍ വി സി ഡോ. ജെ.വി വിളനിലം അന്തരിച്ചു

തിരുവനന്തപുരം: കേരള സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ ഡോ. ജെ വി വിളനിലം (ഡോ. ജോണ്‍ വര്‍ഗീസ് വിളനിലം) അന്തരിച്ചു. 87 വയസായിരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളജിലായിരുന്നു അന്ത്യം. സംസ്‌കാരം അമേരിക്കയിലുള്ള മക്കള്‍ വന്നശേഷം പിന്നീട് നടക്കും.

കേരള സര്‍വകലാശാലയുടെ കാര്യവട്ടം ജേണലിസം ആന്റ് മാസ് കമ്മ്യൂണിക്കേഷന്‍ വകുപ്പ് മേധാവിയായി പ്രവര്‍ത്തിച്ച് വരുന്നതിനിടയിലാണ് കേരള സര്‍വകലാശാല വൈസ് ചാന്‍സലറായി ജെ വി വിളനിലം തെരഞ്ഞെടുക്കപ്പെടുന്നത്. അദ്ദേഹത്തിനെതിരെ വ്യാജ യോഗ്യതാ ആരോപണമുന്നയിച്ച് എസ്എഫ്‌ഐ നടത്തിയ സമരം വാര്‍ത്തകളില്‍ വലിയ പ്രാധാന്യം നേടിയിരുന്നു. തുടര്‍ന്ന് ആരോപണങ്ങള്‍ വ്യാജമെന്ന് തെളിയുകയും ചെയ്തു. ‘മനുഷ്യന്‍ ചന്ദ്രനിലേക്ക്’ പ്രധാന കൃതിയാണ്. ക്രെഡിറ്റ് ആന്റ് സെമസ്റ്റര്‍ സംവിധാനത്തിന് തുടക്കമിട്ടതും ജെ വി വിളനിലമാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →