റോഡ് നവീകരണം: 120.30 ലക്ഷം രൂപയുടെ അനുമതി

തിരൂരങ്ങാടി: മലപ്പുറം തിരൂരങ്ങാടി നിയോജക മണ്ഡലത്തില്‍ റോഡ് നവീകരണ പ്രവൃത്തികള്‍ക്ക് 120.30 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചതായി കെ.പി.എ മജീദ് എം.എല്‍.എ അറിയിച്ചു.

പരപ്പനങ്ങാടി നഗരസഭയിലെ പാലക്കലാംപുറം പൂത്തട്ടായി റോഡ് നവീകരണത്തിന് 43.30 ലക്ഷം രൂപയും, കുറിഞ്ഞിയില്‍ താഴം എടത്തുരുത്തി റോഡ് നവീകരണത്തിന് 67 ലക്ഷം രൂപയും, കൊട്ടന്തല കോളനി റോഡ് നവീകരണത്തിന് 10 ലക്ഷം രൂപയും ആണ് അനുവദിച്ചുകൊണ്ടുള്ള ഭരണാനുമതി ലഭിച്ചത്.

ഹാര്‍ബര്‍ എന്‍ജിനീയറിങ് വകുപ്പ് മുഖേനയാണ് പാലക്കലാംപുറം പൂത്തട്ടായി റോഡ്, കുറിഞ്ഞിയില്‍ താഴം എടത്തുരുത്തി റോഡ് എന്നീ റോഡുകളുടെ നവീകരണത്തിന് തുക അനുവദിച്ചിട്ടുള്ളത്. വെള്ളപ്പൊക്ക ദുരിതാശ്വാസ നിധിയില്‍ ഉള്‍പ്പെടുത്തിയാണ് കൊട്ടന്തല കോളനി റോഡ് നവീകരണത്തിന് തുക അനുവദിച്ചിട്ടുള്ളത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →