ന്യൂഡല്‍ഹി: ശശി തരൂരും മല്ലികാര്‍ജുന്‍ ഖാര്‍ഗെയും ഏറ്റുമുട്ടിയ കോണ്‍ഗ്രസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഫലം ഒക്ടോബര്‍ 19ന്.രാവിലെ 10 ന് എ.ഐ.സി.സി. ആസ്ഥാനത്ത് വോട്ടെണ്ണല്‍ തുടങ്ങും.രാജ്യത്തെ 68 ബൂത്തുകളില്‍നിന്നുള്ള ബാലറ്റ് ബോക്സുകള്‍ ഡല്‍ഹിയിലെത്തിയിട്ടുണ്ട്. ഇവ പാര്‍ട്ടി ആസ്ഥാനത്തെ സ്ട്രോങ്റൂമിലാണു സൂക്ഷിച്ചിരിക്കുന്നത്. ഇന്നു സ്ഥാനാര്‍ഥികളുടെ ഏജന്റുമാരുടെ സാന്നിധ്യത്തിലാകും ബാലറ്റ് ബോക്സുകള്‍ തുറക്കുക.വോട്ടവകാശമുള്ള 9,915 പ്രതിനിധികളില്‍ 9,500 പേര്‍ സമ്മതിദാനം വിനിയോഗിച്ചതായി കോണ്‍ഗ്രസ് സെന്‍ട്രല്‍ ഇലക്ഷന്‍ അതോറിറ്റി ചെയര്‍മാന്‍ മധുസുദന്‍ മിസ്ത്രി അറിയിച്ചു. 24 വര്‍ഷത്തിനുശേഷമാണു കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തേക്ക് വോട്ടെടുപ്പ് നടക്കുന്നത്.
കോണ്‍ഗ്രസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഫലം ഒക്ടോബര്‍ 19 ന് അറിയാം
