ഉമര്‍ ഖാലിദിന്റെ ജാമ്യാപേക്ഷ വീണ്ടും തള്ളി

ന്യൂഡല്‍ഹി: ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട ഗൂഢാലോചനക്കേസില്‍ ജെ.എന്‍.യു. വിദ്യാര്‍ഥി നേതാവായിരുന്ന ഉമര്‍ ഖാലിദിന്റെ ജാമ്യാപേക്ഷ െഹെക്കോടതി തള്ളി. ഉമറിന്റെ ജാമ്യാപേക്ഷ കഴിഞ്ഞ 24-ന് വിചാരണക്കോടതി തള്ളിയിരുന്നു. ഇതിനെതിരേയാണ് ഹൈക്കോടതിയെ സമീപിച്ചത്.

ജാമ്യം അനുവദിക്കാന്‍ കാരണമില്ലെന്നു ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസുമാരായ സിദ്ദാര്‍ഥ് മൃദുല്‍, രജനീഷ് ഭട്‌നഗര്‍ എന്നിവരങ്ങിയ ബെഞ്ച് ജാമ്യാപേക്ഷ തള്ളിയത്. ഖാലിദിനെതിരായ ആരോപണങ്ങള്‍ പ്രഥമദൃഷ്ട്യാ ശരിയാണെന്ന വിചാരണക്കോടതിയുടെ വിധി ഹൈക്കോടതി ശരിവച്ചു. വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ കലാപമുണ്ടാക്കാന്‍ വലിയ ഗൂഢാലോചന നടത്തിയെന്നാരോപിച്ച് 2020 സെപ്റ്റംബര്‍ 13-നാണ് ഉമര്‍ ഖാലിദിനെ അറസ്റ്റ് ചെയ്തത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →