മുട്ടഗ്രാമം പദ്ധതിക്ക് തുടക്കമായി

പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്തില്‍ മുട്ട ഉത്പാദനത്തില്‍ സ്വയംപര്യാപ്തത കൈവരിക്കുന്നതിനായി നടപ്പാക്കുന്ന മുട്ടഗ്രാമം പദ്ധതിക്ക് തുടക്കമായി. ഗ്രാമപഞ്ചയത്തിലെ എല്ലാ കുടുംബശ്രീ വനിതകള്‍ക്കും സൗജന്യമായി കോഴിക്കുഞ്ഞുങ്ങളെ വിതരണം ചെയ്യുന്ന പദ്ധതിയുടെ ഉദ്ഘാടനം ഗ്രാമപഞ്ചയത്ത് പ്രസിഡന്റ് രാജേന്ദ്ര പ്രസാദ്  നിര്‍വഹിച്ചു. 2022-23 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പെടുത്തിയാണ് പദ്ധതി നിര്‍വഹണം നടത്തുന്നത്. സ്റ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷന്മാര്‍, ജനപ്രതിനിധികള്‍ നിര്‍വഹണ ഉദ്യോഗസ്ഥന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →