കേന്ദ്ര സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരേ പോരാട്ടം ശക്തമാക്കാന്‍ സി.പി.ഐ.

വിജയവാഡ: കേന്ദ്ര സര്‍ക്കാരിന്റെ കോര്‍പ്പറേറ്റ് അനുകൂല, നവലിബറല്‍, ജനവിരുദ്ധ നയങ്ങള്‍ക്കെതിരേയുള്ള സമരം ശക്തമാക്കാന്‍ സി.പി.ഐ. ബി.ജെ.പി. സര്‍ക്കാരിന്റെ സാമ്പത്തികനയങ്ങള്‍ ജനങ്ങളുടെയും രാജ്യത്തിന്റെയും താല്‍പ്പര്യങ്ങള്‍ക്ക് ഹാനികരമാണെന്നും അവയെ ചെറുക്കാന്‍ സി.പി.ഐ. പ്രതിജ്ഞാബദ്ധമാണെന്നും 24-ാം പാര്‍ട്ടി കോണ്‍ഗ്രസ് അംഗീകരിച്ച പ്രമേയം വ്യക്മാക്കുന്നു.

1991-ല്‍ കൊണ്ടുവന്ന നവലിബറല്‍ നയങ്ങള്‍ പ്രതികൂലമായ പ്രത്യാഘാതമാണുണ്ടാക്കിയതെന്ന് പ്രമേയത്തെക്കുറിച്ച് മാധ്യമങ്ങളോട് വിശദീകരിച്ച സി.പി.ഐ. മുതിര്‍ന്ന നേതാവ് അമര്‍ജിത് കൗര്‍ പറഞ്ഞു.ഉദാരവല്‍ക്കരണവും സ്വകാര്യവല്‍ക്കരണവും ആഗോളവല്‍ക്കരണവും ജനങ്ങള്‍ തമ്മിലുള്ള അസമത്വം രൂക്ഷമാക്കി.ഏതാനും ചിലരുടെ കൈകളിലേക്ക് സമ്പത്ത് കേന്ദ്രീകരിക്കുന്നതിനും ഇത് ഇടയാക്കിഎട്ടര വര്‍ഷത്തെ മോദി ഭരണത്തില്‍ ഈ പ്രവണതയ്ക്ക് ശക്തി പ്രാപിച്ചതായും അവര്‍ ചൂണ്ടിക്കാട്ടി.നോട്ട് അസാധുവാക്കല്‍ മൂലം രാജ്യത്തിന്റെ ജി.ഡി.പി. ഇടിഞ്ഞു. കോവിഡിനെത്തുടര്‍ന്നുണ്ടായ ലോക്ക്ഡൗണ്‍ സാമ്പത്തിക പ്രതിസന്ധിക്ക് ആക്കം കൂട്ടിയെന്നും അമര്‍ജിത് കൗര്‍ പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →