സൈനികര്‍ക്കൊപ്പം ദീപാവലി ആഘോഷിക്കാന്‍ പ്രധാനമന്ത്രി

ന്യൂഡല്‍ഹി: ഇക്കുറിയും ദീപാവലി സൈനികര്‍ക്കൊപ്പം ആഘോഷിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി. കഴിഞ്ഞ എട്ടു വര്‍ഷവും സൈനികര്‍ക്കൊപ്പമായിരുന്നു പ്രധാനമന്ത്രിയുടെ ദീപാവലി ആഘോഷം. ഇതിനായി അദ്ദേഹം ഉത്തരാഖണ്ഡിലെത്തും. കേദാര്‍നാഥ്, ബദരീനാഥ് ക്ഷേത്രങ്ങളും അദ്ദേഹം സന്ദര്‍ശിക്കും.വെള്ളിയാഴ്ച കേദാര്‍നാഥിലെത്തുന്ന പ്രധാനമന്ത്രി പൂജയില്‍ പങ്കെടുക്കുകയും അവിടെ നടക്കുന്ന വികസന പദ്ധതികള്‍ വിലയിരുത്തുകയും ചെയ്യും. അന്നുതന്നെ ബദരീനാഥ് ക്ഷേത്രവും അദ്ദേഹം സന്ദര്‍ശിക്കും. ബദരീനാഥ് മാസ്റ്റര്‍ പ്ലാനിന്റെ കീഴിലുള്ള പദ്ധതികള്‍ പ്രധാനമന്ത്രി അവലോകനം ചെയ്യും. തുടര്‍ന്ന് 24-ന് സൈനികര്‍ക്കൊപ്പം അദ്ദേഹം ദീപാവലി ആഘോഷിക്കും.അതിര്‍ത്തി ഗ്രാമമായ മനാ സന്ദര്‍ശിക്കാനും ഗ്രാമവാസികളുമായും സൈനികരുമായും അദ്ദേഹം സംവദിക്കാനും സാധ്യതയുണ്ടെന്ന് വാര്‍ത്താ ഏജന്‍സികള്‍ നേരത്തേ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →