കണ്ണൂര്‍: അങ്കണവാടിയില്‍ കയറി കഞ്ഞി വച്ചുകുടിക്കുന്ന കള്ളന്‍ കണ്ണൂരില്‍ പിടിയില്‍.മട്ടന്നൂര്‍ സ്വദേശി വിജേഷിനെയാണ് കണ്ണൂര്‍ ടൗണ്‍ സി.ഐ. ബിനു മോഹനനും സംഘവും പിടികൂടിയത്. താണയിലെ അങ്കണവാടിയില്‍നിന്ന് പണവും ഇയാള്‍ മോഷ്ടിച്ചിരുന്നു. രണ്ട് അങ്കണവാടികളില്‍ നിന്നായി നാലുതവണ കഞ്ഞി വച്ച് കുടിച്ച ശേഷം ഭക്ഷ്യവസ്തു നശിപ്പിച്ചതായി പോലീസ് പറഞ്ഞു. കണ്ണൂര്‍ പഴയ ബസ് സ്റ്റാന്‍ഡിലെ വസ്ത്രവ്യാപാരസ്ഥാനത്തിലും ഇയാള്‍ മോഷണം നടത്തിയിരുന്നു. നേരത്തെ ജയില്‍ശിക്ഷ അനുഭവിച്ച പ്രതി ജയിലില്‍നിന്ന് ഇറങ്ങിയാല്‍ മോഷണം നടത്തുന്നതു പതിവാണ്. സി.സി. ടിവിയില്‍ മോഷ്ടാവിന്റെ ദൃശ്യം കുടുങ്ങിയതാണു സഹായകമായത്.കണ്ണൂര്‍ കോടതിയില്‍ ഹാജരാക്കിയ വിജേഷിനെ റിമാന്‍ഡ് ചെയ്തു. കവര്‍ച്ച നടത്തുന്ന ഇടങ്ങളില്‍നിന്നു പാചകം ചെയ്തു കഴിക്കുകയെന്നതാണ് ഇയാളുടെ പതിവുരീതി.