കൊല്ലം: കാവനാട്ട് കുടുംബവഴക്കിനിടെ ഗൃഹനാഥന്‍ മരിച്ച കേസില്‍ മക്കളുടെ ഭര്‍ത്താക്കന്മാര്‍ അറസ്റ്റില്‍. കാവനാട് സ്വദേശികളായ പ്രവീണ്‍, ആന്റണി എന്നിവരാണ് അറസ്റ്റിലായത്. കാവനാട് സ്വദേശി ജോസഫ് മരണപ്പെട്ട സംഭവത്തിലാണ് അറസ്റ്റ്. ജോസഫിന്റെ മരണം കൊലപാതകമാണെന്ന് സ്ഥിരീകരിച്ചതോടെയാണ് മരുമക്കളെ അറസ്റ്റ് ചെയ്തത്.തലക്ക് അടിയേറ്റുണ്ടായ ക്ഷതമാണ് ജോസഫിന്റെ മരണത്തിന്റെ ഇടയാക്കിയതെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസമാണ് കുടുംബത്തില്‍ വഴക്കും കൈയാങ്കളിയുമുണ്ടാവുകയും ജോസഫിന്റെ മരണത്തില്‍ കലാശിക്കുകയും ചെയ്തത്. ജോസഫും മരുമക്കളും തമ്മില്‍ മുമ്പുതന്നെ തര്‍ക്കം നിലനിന്നിരുന്നതായി നാട്ടുകാര്‍ പറയുന്നു.
കുടുംബവഴക്കിനിടെ ഗൃഹനാഥന്‍ മരിച്ച കേസില്‍ മരുമക്കള്‍ അറസ്റ്റില്‍
