ലണ്ടന്‍: കേരളത്തില്‍ നിന്നും ആരോഗ്യ പ്രവര്‍ത്തകരെ വെയില്‍സ് നേരിട്ട് റിക്രൂട്ട് ചെയ്യുമെന്ന് വെയില്‍സ് ആരോഗ്യമന്ത്രി എലുനെഡ് മോര്ഗന്. വെയില്‍സ് പാര്‍ലമെന്റായ സെനെഡിലാണ് മന്ത്രി ഇക്കാര്യമറിയിച്ചത്. ആരോഗ്യമന്ത്രി വീണാ ജോര്‍ജുമായി നടത്തിയ ചര്‍ച്ചകള്‍ എലുനെഡ് മോര്ഗന് സെനെഡിനെ ധരിപ്പിച്ചു. ആരോഗ്യ പ്രവര്‍ത്തകരെ ഏറ്റെടുക്കുന്നതിന് ചില പദ്ധതികള്‍ നിലവിലുണ്ടെങ്കിലും ഇനിയും മുന്നോട്ട് പോകാനുണ്ടെന്നും എലുനെഡ് മോര്ഗന് പറഞ്ഞു.
കേരളത്തില്‍നിന്നും ആരോഗ്യ പ്രവര്‍ത്തകരെ റിക്രൂട്ട് ചെയ്യും: വെയില്‍സ് മന്ത്രി
