റഷ്യന്‍ സൈന്യത്തിന്റെ പരിശീലന കേന്ദ്രത്തിലുണ്ടായ ഭീകരാക്രമണത്തില്‍ 11 പേര്‍ കൊല്ലപ്പെട്ടു

മോസ്‌കോ: റഷ്യന്‍ സൈന്യത്തിന്റെ പരിശീലന കേന്ദ്രത്തിലുണ്ടായ ഭീകരാക്രമണത്തില്‍ 11 പേര്‍ കൊല്ലപ്പെട്ടു. 15 പേര്‍ക്കു പരുക്കേറ്റു. യുക്രൈന്‍ അതിര്‍ത്തിയിലെ ബെല്‍ഗോറോഡലാണ് സംഭവം. 2 പേരാണ് ആക്രമണം നടത്തിയതെന്നും സൈന്യം നടത്തിയ തിരിച്ചടിയില്‍ ഇരുവരും കൊല്ലപ്പെട്ടെന്നും റഷ്യന്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു. പഴയ സോവിയറ്റ് ഘടക റിപ്പബ്ലിക്കില്‍നിന്നുള്ളവരാണ് അക്രമികള്‍. യുക്രൈനിലെ സൈനിക നടപടിക്കായി വൊളണ്ടിയര്‍മാര്‍ക്ക് പരിശീലനം നല്‍കുന്നതിനിടെയായിരുന്നു ആക്രമണം. യുക്രൈന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ വന്‍തോതില്‍ സിവിലിയന്‍മാരെ നിര്‍ബന്ധിത സൈനികസേവനത്തിനായി റഷ്യന്‍ ഭരണകൂടം മടക്കിവിളിച്ചിരുന്നു. കഴിഞ്ഞ മാസം 21 മുതല്‍ ഇതുവരെ 2,00,000 പേര്‍ ഇത്തരത്തില്‍ സൈനിക സേവനത്തിന് നിയോഗിക്കപ്പെട്ടെന്നാണ് വിവരം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →