തിരുവനന്തപുരം: എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്കായി ദയാബായി നടത്തുന്ന നിരാഹാര സമരത്തില്‍ ഇടപെട്ട് മുഖ്യമന്ത്രി. സമരസമിതിയുമായി ചര്‍ച്ച നടത്താന്‍ മന്ത്രിമാരെ മുഖ്യമന്ത്രി ചുമതലപ്പെടുത്തി. ആരോഗ്യമന്ത്രി വീണ ജോര്‍ജ്, സമൂഹ്യ നീതി വകുപ്പ് മന്ത്രി ആര് ബിന്ദു എന്നിവരെയാണ് നിയോഗിച്ചിരിക്കുന്നത്. എയിംസ് ആശുപത്രിയുടെ പ്രപ്പോസലില്‍ കാസര്‍കോടിന്റെ പേര് ചേര്‍ക്കുക, മെച്ചപ്പെട്ട ആശുപത്രി സൗകര്യം ഒരുക്കുക, പഞ്ചായത്ത് അടിസ്ഥാനത്തില്‍ സംരക്ഷണ കേന്ദ്രം തുറക്കുക, 2019ലെ തീരുമാനം അനുസരിച്ചുള്ള മെഡിക്കല്‍ ക്യാമ്പ് നടത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് ദയാബായി കഴിഞ്ഞ 15 ദിവസമായി സെക്രട്ടറിയറ്റിന് മുന്നില്‍ നിരാഹാര സമരം നടത്തുന്നത്.
എന്‍ഡോസള്‍ഫാന്‍: ദയാബായിയുടെ നിരാഹാര സമരത്തില്‍ ഇടപെട്ട് മുഖ്യമന്ത്രി
