സിവിക് ചന്ദ്രനെതിരായ പീഡനക്കേസ്: കീഴ്‌ക്കോടതി പരാമര്‍ശം നീക്കി

കൊച്ചി: പ്രകോപനപരമായ വസ്ത്രം ധരിക്കുന്നുവെന്നത് സ്ത്രീത്വത്തെ അപമാനിക്കുന്നതിനുള്ള ലൈസന്‍സല്ലെന്നു ഹൈക്കോടതി. സിവിക് ചന്ദ്രനെതിരായി സ്ത്രീയെ അപമാനിച്ചെന്ന കേസില്‍ കോഴിക്കോട് സെഷന്‍സ് കോടതി അനുവദിച്ച മുന്‍കൂര്‍ ജാമ്യ ഉത്തരവ് ചോദ്യം ചെയ്തു സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതി പരാമര്‍ശം. സെഷന്‍സ് കോടതിയുടെ പരാമര്‍ശനം നീതീകരിക്കാനാവാത്തതാണെന്നും കോടതി വ്യക്തമാക്കി.

സെഷന്‍സ് കോടതി ഉത്തരവിലെ വിവാദ പരാമര്‍ശങ്ങള്‍ ഹൈക്കോടതി നീക്കംചെയ്തു. മുന്‍കൂര്‍ ജാമ്യം അനുവദിക്കുന്നതിനു സെഷന്‍സ് കോടതി വ്യക്തമാക്കിയ കാരണം നീതീകരിക്കാനാവാത്തതാണെന്നും കോടതി ചൂണ്ടിക്കാട്ടി. സെഷന്‍സ് കോടതി ഉത്തരവ് നിയമവിരുദ്ധമാണെന്നു ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാര്‍ ഹൈക്കോടിയെ സമീപിച്ചത്. കേസിലെ അന്വേഷണം അന്തിമഘട്ടത്തിലാണെന്നും സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചു. ഇതുകൊണ്ടു പ്രതിയെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ട സാഹചര്യമില്ലെന്നും കോടതി നിരീക്ഷിച്ചു. 2020 ഫെബ്രുവരി 8നു നടന്ന ക്യാംപിനുശേഷം പരാതിക്കാരി കടല്‍ത്തീരത്തു വിശ്രമിക്കുമ്പോള്‍ സിവിക് ചന്ദ്രന്‍ കടന്നു പിടിച്ച് അപമര്യാദയായി പെരുമാറിയെന്നാണു പരാതി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →