വോട്ട് അഭ്യർത്ഥിക്കാൻ ദില്ലി പിസിസിയിലെത്തിയ തരൂരിന് തണുപ്പൻ പ്രതികരണം : തുല്യ പരിഗണന കിട്ടുന്നില്ലെന്ന് തരൂർ

ദില്ലി: അദ്ധ്യക്ഷ തെരഞ്ഞെടുപ്പിൽ വോട്ട് തേടി മല്ലികാർജ്ജുൻ ഖാർഗെ ദില്ലിയിലെ പിസിസി ഓഫീസിൽ എത്തിയപ്പോൾ കോൺഗ്രസ് ഭാരവാഹികളെല്ലാം ഒന്നിച്ചാണ് എത്തിയത്. എന്നാ ഇതേ ദില്ലി പിസിസി ഓഫീസിലേക്ക് ശശി തരൂർ എത്തിയപ്പോൾ കണ്ട കാഴ്ച വ്യത്യസ്തമായിരുന്നു. മുൻ എംപി സന്ദീപ് ദീക്ഷിത് ഉൾപ്പെടെ പത്തോ പതിന‌ഞ്ചോ പേർ മാത്രമാണ് തരൂർ എത്തിയപ്പോൾ പിസിസിയിലുണ്ടായിരുന്നത്. തരൂരിനെ സ്വീകരിക്കാനെത്തിയവരിൽ തന്നെ വോട്ടർ പട്ടികയിലുള്ളവർ വിരലിലെണ്ണാവുന്നവർ മാത്രവും

രമേശ് ചെന്നിത്തല മല്ലികാർജ്ജുൻ ഖർഗെക്കായി പ്രചരണം നടത്തുന്നത് തെരഞ്ഞെടുപ്പ് അതോറിറ്റി പരിശോധിക്കണണമെന്ന് ശശി തരൂർ ആവശ്യപ്പെട്ടു. ഖർഗെക്കായുള്ള നേതാക്കളുടെ പരസ്യ പിന്തുണ മത്സരം ഏകപക്ഷീയമാക്കുന്നുവെന്നും തരൂർ ആരോപിച്ചു. വോട്ട് അഭ്യർത്ഥിക്കാൻ ദില്ലി പിസിസിയിലെത്തിയ തരൂരിന് തണുപ്പൻ പ്രതികരണമാണ് ലഭിച്ചത്.

രമേശ് ചെന്നിത്തല ഉൾപ്പെടയുളള മുതിർന്ന നേതാക്കൾ ഖർ‍ഗെക്കായി പരസ്യമായി രംഗത്തിറങ്ങുമ്പോഴാണ് തരൂരിൻറെ തുറന്ന് പറച്ചിൽ. ഗാന്ധി കുടുംബം ആരെയും പിന്തുണക്കുന്നില്ലെന്ന് പറഞ്ഞിട്ടും തുല്യ പരിഗണന കിട്ടുന്നില്ലെന്ന് തരൂർ കുറ്റപ്പെടുത്തി.ഖർഗെ ഔദ്യോഗിക സ്ഥാനാർത്ഥിയാണെന്ന തരത്തിൽ ചിലർ സന്ദേശം നൽകുന്നുവെന്ന് ദില്ലി പിസിസിയിൽ നടത്തിയ വാർത്തസമ്മേളനത്തിൽ ഇന്ന് ശശി തരൂർ പറഞ്ഞു. ഖർഗെക്കായി ഗുജറാത്തിൻറെ ചുമതലയുള്ള മുതിർന്ന നേതാവ് രമേശ് ചെന്നിത്തല ഒപ്പം നടന്ന് പ്രചരണം നടത്തുന്നതിലെ അതൃപ്തിയും തരൂർ ഇന്ന് പരസ്യമാക്കി.

എന്നാൽ തരൂരും താനും സഹോദരങ്ങളാണെന്ന് പറഞ്ഞാണ് ആരോപണങ്ങളോട് ഖർഗെ പ്രതികരിച്ചത്. മുതിർന്ന നേതാക്കളാണ് തന്നെ അധ്യക്ഷ സ്ഥാനാർത്ഥിയാക്കിയതെന്ന് ഇന്നും ഖർഗെ പറഞ്ഞു. എഐസിസി അധ്യക്ഷ തെരഞ്ഞെടുപ്പിൽ ഗാന്ധി കുടുംബം ഇടപെടുന്നുവെന്ന പ്രചാരണം ബിജെപിയുടെ ഗൂഢാലോചനയാണെന്നും ഖാർഗെ പറഞ്ഞു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →