കുട്ടികളെയടക്കം മന്ത്രവാദത്തിന് ഉപയോ​ഗിച്ചു; മലയാലപ്പുഴയില്‍ മന്ത്രവാദിയായ സ്ത്രീ കസ്റ്റഡിയില്‍

പത്തനംതിട്ട: പത്തനംതിട്ട മലയാലപ്പുഴയിൽ ദുർമന്ത്രവാദം നടത്തിയിരുന്ന സ്ത്രീയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ശോഭന എന്ന സ്ത്രീയാണ് പിടിയിലായത്. ഇവിടേക്ക് ഡിവൈഎഫ്ഐ ഉള്‍പ്പെടെ നിരവധി സംഘടനകള്‍ പ്രതിഷേധ മാര്‍ച്ച് നടത്തിയിരുന്നു. മലയാലപ്പുഴ പുതിയപ്പാട് ഉള്ള വാസന്തി മഠം എന്ന സ്ഥലത്താണ് മന്ത്രവാദം നടന്നിരുന്നത്. ഈ കേന്ദ്രത്തെക്കുറിച്ച് മുൻപും നിരവധി പരാതികൾ കിട്ടിയിരുന്നു. നാട്ടുകാരും എതിർത്തിരുന്നു. മൂന്ന് വർഷം മുൻപ് ഡിവൈഎഫ്ഐ പ്രതിഷേധ മാർച്ച്‌ നടത്തിയിരുന്നു. കുട്ടികളെ  അടക്കം മന്ത്രവാദത്തിനു ഉപയോഗിക്കുന്ന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെ ആണ് പ്രതിഷേധം ഉയർന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →