ഉത്തേജക പരിശോധന: ഡിസ്‌കസ് ത്രോ താരം കൗറിന് വിലക്ക്

ന്യൂഡല്‍ഹി: ഉത്തേജക പരിശോധനയില്‍ പരാജയപ്പെട്ട ഇന്ത്യന്‍ ഡിസ്‌കസ് ത്രോ താരം കമല്‍പ്രീത് കൗറിന് വിലക്ക്. മൂന്നു വര്‍ഷത്തെ വിലക്കാണ് താരത്തിന് ശിക്ഷ. കഴിഞ്ഞ മാര്‍ച്ച് 29 മുതല്‍ മുന്‍കാല പ്രാബല്യത്തോടെയാണ് വിലക്ക്. പട്യാലയില്‍ കഴിഞ്ഞ മാര്‍ച്ച് എഴിനെടുത്ത സാമ്പിളില്‍ നിരോധിത മരുന്നിന്റെ സാന്നിധ്യം ശ്രദ്ധയില്‍പ്പെട്ടതോടെ കഴിഞ്ഞ മേയ് മുതല്‍ കൗര്‍ സസ്പെന്‍ഷനിലായിരുന്നു. ടോക്കിയോ ഒളിമ്പിക്സിനു മുന്നോടിയായി നടന്ന യോഗ്യതാ റൗണ്ടില്‍ 65.06 മീറ്റര്‍ ഡിസ്‌കസ് പായിച്ച് ദേശീയ റെക്കോഡ് തിരുത്തിയതോടെയാണ് കൗര്‍ ശ്രദ്ധയാകര്‍ഷിച്ചത്. ടോക്കിയോയില്‍ 63.70 മീറ്റര്‍ എറിഞ്ഞ് ആറാം സ്ഥാനത്തായിരുന്നു കൗര്‍.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →