മൊബൈൽ ഫോണും പണവും മോഷ്ടിച്ച സംഭവത്തിൽ ദമ്പതികൾ പിടിയിൽ.

അമ്പലപ്പുഴ: കൊല്ലം പടപ്പക്കരയിൽ മൊബൈൽ ഫോണും പണവും മോഷ്ടിച്ച സംഭവത്തിൽ ബിജു (58), ഭാര്യ ലക്ഷ്മി (54) എന്നിവരെ അമ്പലപ്പുഴ പൊലീസ് ഇൻസ്പെക്ടർ എസ് ദ്വിജേഷിന്റെ നേതൃത്വത്തിലുള്ള സംഗം അറസ്റ്റ് ചെയ്തു. വണ്ടാനം മെഡിക്കൽ കോളജ് ഹോസ്പിറ്റൽ പരിസരത്തുനിന്നും മൊബൈൽ ഫോൺ മോഷണം പോയ കേസിന്റെ അന്വേഷണത്തിൽ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുമ്പോഴാണ് ഇവർ പിടിയിലാകുന്നത്.

സംശയാസ്പദമായ രീതിയിൽ 2022 ഒക്ടോബർ 11 ചൊവ്വാഴ്ച രാവിലെ എട്ടു മണിക്ക് രണ്ടുപേർ ഇരിക്കുന്നത് എയ്ഡ്പോസ്റ്റ് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു. തുടർന്ന് സിസിടിവി ദൃശ്യങ്ങൾ വീണ്ടും പരിശോധിച്ച് ഇവരെ ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിൽ മൊബൈൽ ഫോൺ മോഷ്ടിച്ചത് ഇവർ തന്നെയാണെന്ന് സമ്മതിച്ചു.

കൂടാതെ കുത്തിയതോട് സ്വദേശിയുടെ മൊബൈൽ ഫോണും 10,000 രൂപയും മോഷ്ടിച്ചതായും ഇവർ സമ്മതിച്ചു. രോഗികൾ എന്ന വ്യാജേന എത്തി മോഷണം നടത്തുക എന്നതായിരുന്നു ഇവരുടെ രീതി. അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →