കോഴിക്കോട്ട് മയക്കുമരുന്നുമായി യുവാവും യുവതിയും പിടിയില്‍

കോഴിക്കോട്: കോഴിക്കോട്ട് എം ഡി എം എ മയക്കുമരുന്നുമായി യുവാവും യുവതിയും പിടിയില്‍. സൗത്ത് ബീച്ച് സ്വദേശി മുഹമ്മദ് അല്‍ത്താഫ് (27), അരീക്കോട് കാവനൂര്‍ സ്വദേശി ശില്‍പ (23) എന്നിവരാണ് പിടിയിലായത്. ആനിഹാള്‍ റോഡിലെ സ്വകാര്യ ലോഡ്ജില്‍ നിന്ന് പോലീസ് ഇവരെ പിടികൂടുകയായിരുന്നു.പ്രതികളില്‍ നിന്ന് അഞ്ച് ഗ്രാം എംഡിഎംഎയും തൂക്കാന്‍ ഉപയോഗിക്കുന്ന ത്രാസും കണ്ടെടുത്തിട്ടുണ്ട്.കോഴിക്കോട്ടെ പല ലോഡ്ജുകളിലും ലഹരി മരുന്നിടപാടുകള്‍ നടക്കുന്നതായുള്ള രഹസ്യ വിവരത്തെ തുടര്‍ന്ന് പോലീസ് പരിശോധന നടത്തിയിരുന്നു. ഈ പരിശോധനയിലാണ് പ്രതികള്‍ കുടുങ്ങിയത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →