മുംബൈ: ഇന്ത്യന്‍ ഓഹരിവിപണി തുടര്‍ച്ചയായ മൂന്നാം ദിവസവും കനത്ത നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ബോംബെ സെന്‍സെക്സ് 843.79 പോയിന്റ് ഇടിഞ്ഞ് 57147.32 പോയിന്റിലും നിഫ്റ്റി 257.45 പോയിന്റ് നഷ്ടത്തില്‍ 16983.55 പോയിന്റിലുമാണ് ഇടപാടുകള്‍ അവസാനിപ്പിച്ചത്. ഇന്‍ഡസ് ബാങ്കാണ് ഏറ്റവും അധികം നഷ്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചത്. നെസ്ലെ ഇന്ത്യ, ടാറ്റാ സ്റ്റീല്‍, ഇന്‍ഫോസിസ്, എച്ച്.സി.എല്‍. എന്നിവയും കനത്ത നഷ്ടത്തിലാണ് വ്യാപാരം അവസാ നിപ്പിച്ചത്. ആക്സിസ് ബാങ്കും ഏഷ്യന്‍ പെയിന്റ്സും മാത്രമാണ് വിപണിക്ക് അല്‍പമെങ്കിലും ആശ്വാസമായത്. നഷ്ടത്തില്‍ വ്യാപാരം തുടങ്ങിയ വിപണി പിന്നീട് കനത്ത നഷ്ടത്തിലേക്ക് കൂപ്പുകുത്തുകയായിരുന്നു. ലോഹം, ഐ.ടി. മേഖലകളാണ് കനത്ത നഷ്ടത്തിലേക്ക് എത്തിയത്. ആഗോളവിപണിയിലെ തകര്‍ച്ചയും വിദേശനിക്ഷേപകരുടെ പിന്മാറ്റവും രാജ്യാന്തര വിപണികളില്‍നിന്നുള്ള പ്രതികൂല വാര്‍ത്തകളുടെ പ്രതിഫലനവും സെന്‍സെക്സിലും നിഫ്റ്റിയിലും കനത്ത ആഘാതത്തിന് വഴിവച്ചു.
ഓഹരിവിപണിയില്‍ കനത്ത നഷ്ടം
