എടവനക്കാട് കൃഷിഭവനിൽ പൊക്കാളിക്കൊയ്ത്ത്

എടവനക്കാട് കൃഷിഭവനിൽ പൊക്കാളി കൃഷി കൊയ്ത്ത് ആരംഭിച്ചു. 2022-23 വർഷത്തിലെ പൊക്കാളി കൃഷി വികസന പദ്ധതി പ്രകാരം കൃഷി ഇറക്കിയ ഫിഷറി പാടശേഖരത്തിലെ  അച്യുതൻ എന്ന കർഷകൻ്റെ പാടത്താണ് കൊയ്ത്ത് ആരംഭിച്ചത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ അസീന അബ്ദുൽ സലാം ആദ്യ കറ്റ കൊയ്തു. 

കൃഷി ഓഫീസർ ഷജ്ന, കൃഷി അസിസ്റ്റന്റ് കെ.സി. മനു തുടങ്ങിയവർ പങ്കുചേർന്നു. ഈ വർഷം ആകെ 25 ഹെക്ടർ നിലത്താണ് പൊക്കാളി കൃഷി ചെയ്തിരിക്കുന്നത്. പദ്ധതിയിൽ ഉൾപ്പെടുത്തി കർഷകർക്ക് പൊക്കാളി വിത്ത് പൂർണ്ണമായും സൗജന്യമായി നൽകുന്നതിനും മറ്റ് കൃഷി ചെലവുകൾക്കുമായി നാല് ലക്ഷം രൂപ വകയിരുത്തുകയും കർഷകർക്ക് ലഭ്യമാക്കുകയും ചെയ്തിരുന്നു.
 
ഈ വർഷം തന്റെ നിലത്തിൽ നിന്നും കൊയ്തെടുക്കുന്ന പൊക്കാളി നെല്ലിൽ നിന്നും ഗുണമേന്മയുള്ള ജൈവ അരി എടവനക്കാട് പഞ്ചായത്തിലെ അംഗനവാടികളിലെ കുഞ്ഞുങ്ങൾക്ക് നൽകണമെന്നാണ് ആഗ്രഹമെന്ന് കർഷകനായ അച്യുതൻ പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →