ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ വീണ്ടും ഡി.എം.കെ. അധ്യക്ഷന്‍. ചൈന്നെയില്‍ നടന്ന പാര്‍ട്ടി ജനറല്‍ കൗണ്‍സില്‍ യോഗത്തിലായിരുന്നു തെരഞ്ഞെടുപ്പ്. ദൊെരെ മുരുകന്‍ ജനറല്‍ സെക്രട്ടറിയായും ടി.ആര്‍. ബാലു ട്രഷററായും തുടരും. തുടര്‍ച്ചയായ രണ്ടാം തവണയാണ് മൂന്നു നേതാക്കളും പാര്‍ട്ടി ഉന്നത സ്ഥാനങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്. ഐകകണ്ഠ്യേനെയായിരുന്നു മൂവരുടെയും തെരഞ്ഞെടുപ്പ്.
പിതാവും പാര്‍ട്ടി സ്ഥാപകനേതാവുമായ എം. കരുണാനിധി 2018-ല്‍ അന്തരിച്ചതിനു പിന്നാലെയാണ് അറുപത്തൊമ്പതുകാരനായ സ്റ്റാലിന്‍ ആദ്യമായി ഡി.എം.കെ. അധ്യക്ഷപദത്തിലെത്തുന്നത്. പാര്‍ട്ടി ട്രഷറര്‍, യൂത്ത് വിങ് സെക്രട്ടറി തുടങ്ങിയ സ്ഥാനങ്ങള്‍ അലങ്കരിച്ചശേഷമാണ് സ്റ്റാലിന്‍ അധ്യക്ഷസ്ഥാനത്തേക്കു നിയോഗിക്കപ്പെട്ടത്.

