നവംബർ നാലിന് ബനാറസ് കേരളത്തിൽ എത്തുന്നു

കൊച്ചി : ജയ തീർഥ സംവിധാനം ചെയ്യുന്ന ബനാറസ് എന്ന ചിത്രം നവംബർ നാലിന് കേരളത്തിൽ പ്രദർശനത്തിന് എത്തുന്നു. സായിദ് ഖാൻ , സൊണാല്‍ മൊണ്ടെറോ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന ഈ ചിത്രം നിഗൂഢമായ ഒരു പ്രണയകഥയാണ്. ചിത്രത്തിൻറെ മോഷൻ പോസ്റ്ററും ആദ്യ രണ്ടു ഗാനങ്ങളും പുറത്തിറക്കി.

നാഷണൽ ഖാൻസ് പ്രൊഡക്ഷൻസിലൂടെ തിലകരാജ് ബല്ലാൽ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം അദ്വൈത ഗുരുമൂർത്തിയും സംഗീത സംഗീതം ലോകനാഥ് എഡിറ്റിംഗ് കെഎം പ്രകാശ്, പി – ഒ – എ എസ് ദിനേശ്, ശബരിയും നിർവഹിക്കുന്നു.

ഗായകൻ ജാസി ഗിഫ്റ്റിന്റെ ശബ്ദം പാർട്ടി മൂഡിനെ മനോഹരമാക്കുമ്പോൾ നടൻ സായിദ് ഖാന്റെ നൃത്തച്ചുവടുകൾ കാണികളെ ആവേശഭരിതമാക്കുന്നു. മലയാളം, തെലുങ്ക്, തമിഴ്, കന്നട, ഹിന്ദി എന്നിങ്ങനെ അഞ്ചുഭാഷകളിൽ ഒരേസമയം പാൻ ഇന്ത്യ റിലീസ് ആണ് ഈ ചിത്രം .

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →