ഉത്തരാഖണ്ഡിലെ ഹിമപാതം; മരിച്ചവരുടെ എണ്ണം 19 ആയി

ന്യൂഡൽഹി: ഉത്തരാഖണ്ഡിലെ ദ്രൗപതി കാദണ്ഡ കൊടുമുടിയിലുണ്ടായ ഹിമപാതത്തിൽ മരിച്ചവരുടെ എണ്ണം 19 ആയി. 19 മൃതദേഹങ്ങളാണ് കണ്ടെടുത്തത്. 06/10/22 വ്യാഴാഴ്ച അഡ്വാൻസ്ഡ് ലൈറ്റ് ഹെലികോപ്റ്ററിൽ മൃതദേഹങ്ങൾ മാറ്റ്ലി ഹെലിപാഡിലെത്തിക്കാനുള്ള ശ്രമങ്ങൾ നടത്തും. 30 രക്ഷാപ്രവർത്തകരെ വിന്യസിച്ചതായി ഉത്തരാഖണ്ഡ് ഡിജിപി അശോക് കുമാർ പറഞ്ഞു.

നെഹ്റു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മൗണ്ടനീറിംഗിൽ നിന്നുള്ള പർവതാരോഹക സംഘമാണ് ഹിമപാതത്തിൽ കുടുങ്ങിയത്. 04/10/22 ചൊവ്വാഴ്ച ദ്രൗപതി കാദണ്ഡ കൊടുമുടി കീഴടക്കിയ ശേഷം സംഘം മടങ്ങുന്നതിനിടെയാണ് 17,000 അടി ഉയരത്തിൽ ഹിമപാതമുണ്ടായത്. മഴയും മഞ്ഞുവീഴ്ചയും കണക്കിലെടുത്ത് ഉത്തരകാശി ജില്ലാ ഭരണകൂടം ട്രക്കിംഗും പർവതാരോഹണവും മൂന്ന് ദിവസത്തേക്ക് നിരോധിച്ചിട്ടുണ്ട്. 

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →