കല്‍പ്പറ്റ: വയനാട്ടില്‍ പുള്ളിപ്പുലി കിണറ്റില്‍ വീണു. തലപ്പുഴ പുതിയിടം മുത്തേടത്ത് ജോസിന്റെ കിണറ്റിലാണ് പുലി വീണത്. വനത്തോട് അടുത്തു കിടക്കുന്ന പ്രദേശത്തുള്ള വീട്ടുകിണറാണിത്. വനം വകുപ്പ് സ്ഥലത്തെത്തി. പുലിയെ കരക്ക് കയറ്റാനുള്ള ശ്രമം നടന്നുവരികയാണ്.സുല്‍ത്താന്‍ ബത്തേരിയില്‍ നിന്ന് റാപ്പിഡ് റെസ്പോണ്‍സ് ടീം എത്തുമെന്നാണ് വിവരം. രക്ഷാപ്രവര്‍ത്തനം എങ്ങനെ നടത്തുമെന്ന് സംഘം എത്തിയ ശേഷം തീരുമാനിക്കും.
വയനാട്ടില്‍ പുള്ളിപ്പുലി കിണറ്റില്‍ വീണു
