ലൈഫ് മിഷൻ അഴിമതിക്കേസിൽ എം .ശിവങ്കറിനെസിബിഐ ഒക്ടോബർ 6 ന് ചോദ്യം ചെയ്യും

കൊച്ചി: ലൈഫ് മിഷൻ അഴിമതിക്കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം .ശിവങ്കറിനെ 2022 ഒക്ടോബർ 6 വ്യാഴാഴ്ച സിബിഐ ചോദ്യം ചെയ്യും. രാവിലെ പത്തിന് കൊച്ചിയിലെ സിബിഐ ഓഫീസിലെത്താൻ ശിവശങ്കറിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. കേസിൽ സ്വപ്‌ന സുരേഷിന്റെ മൊഴി രണ്ട് തവണ സി.ബി.ഐ എടുത്തിരുന്നു. തുടർന്നാണ് ശിവശങ്കറിനോട് ഹാജരാവാൻ ആവശ്യപ്പെട്ടിരിക്കുന്നത്. കേസിൽ ആദ്യമായാണ് ശിവശങ്കറിനെ ചോദ്യം ചെയ്യുന്നത്.

നിർധനരായ വടക്കാഞ്ചേരിയിലെ 140 കുടുംബങ്ങൾക്ക് വീട് വെച്ച് നൽകാൻ ദുബായിലെ റെഡ് ക്രസന്റ് എന്ന സന്നദ്ധ സംഘടന നൽകിയ പണം വകമാറ്റി ചെലവഴിച്ചുവെന്നാണ് കേസ്. സ്വപ്‌ന സുരേഷും, സരിത്തും, സന്ദീപും അടക്കമുള്ളവർ ഉൾപ്പെട്ട സ്വർണക്കള്ളക്കടത്ത് കേസ് അന്വേഷണം നടക്കുന്നതിനിടെയായിരുന്നു ലൈഫ് മിഷൻ കേസും ഉയർന്ന് വന്നത്.

അന്വേഷണത്തിന്റെ ഭാഗമായി സ്വപ്‌നയുടെ അക്കൗണ്ടിൽ നിന്ന് പിടിച്ച ഒരു കോടി രൂപ ലൈഫ് മിഷൻ കേസിൽ ശിവങ്കറിനുള്ള കോഴയായിരുന്നുവെന്നാണ് കസ്റ്റംസ് സമർപ്പിച്ച കുറ്റപത്രത്തിൽ ചൂണ്ടിക്കാട്ടുന്നത്. ഈ കുറ്റപത്രത്തെ ആസ്പദമാക്കിയായിരിക്കും ചോദ്യം ചെയ്യൽ.

കേസിൽ ലൈഫ് മിഷൻ സിഇഒ ആയിരുന്ന യു.വി ജോസ് അടക്കമുള്ളവരെ ചോദ്യം ചെയ്തിരുന്നു. തുടർന്ന് കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയേയും സുപ്രീംകോടതിയേയും സമീപിച്ചിരുന്നുവെങ്കിലും കേസ് തുടരട്ടെയന്ന നിലപാടിലായിരുന്നു സുപ്രീംകോടതിയുടേത്. കേസിൽ ശിവശങ്കറിനെ ആറാം പ്രതിയാക്കിയാണ് കസ്റ്റംസ് കുറ്റപത്രം സമർപ്പിച്ചത്. 18.50 കോടി രൂപയാണ് ലൈഫ് മിഷൻ പദ്ധതിക്കായി സ്വരൂപിച്ചത്. ഇതിൽ 14.50 കോടി രൂപ കെട്ടിട നിർമാണത്തിന് വിനിയോഗിച്ചപ്പോൾ ബാക്കി തുക കൈക്കൂലിയായി വിതരണം ചെയ്തുവെന്നാണ് കേസ്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →