ബാന്ദ്ര-വര്‍ളി സീ ലിങ്കില്‍ വാഹനങ്ങളുടെ കൂട്ടയിടിയില്‍ അഞ്ച് മരണം.

മുംബൈ: മുംബൈയിലെ ബാന്ദ്ര-വര്‍ളി സീ ലിങ്കില്‍ വാഹനങ്ങളുടെ കൂട്ടയിടിയില്‍ അഞ്ച് മരണം. സീ ലിങ്കില്‍ പാര്‍ക്ക് ചെയ്തിരുന്ന ആംബുലന്‍സ് ഉള്‍പ്പെടെ വാഹനങ്ങളില്‍ അമിതവേഗതയിലെത്തിയ കാര്‍ ഇടിച്ചാണ് അപകടം. 12 ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

ഇതിന് തൊട്ടുമുമ്പ് ഇവിടെ ഒരു ഒരു അപകടം നടന്നിരുന്നു. ഈ അപകടത്തില്‍ പരിക്കേറ്റവരെ കൊണ്ടുപോകാന്‍ എത്തിയതായിരുന്നു ആംബുലന്‍സ്. ഇതിന് പിന്നാലെയാണ് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തില്‍ ആംബുലന്‍സടക്കം 5 വാഹനങ്ങള്‍ തകര്‍ന്നു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്.സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ദുഃഖം രേഖപ്പെടുത്തി. മുംബൈയിലെ ബാന്ദ്ര-വര്‍ളി കടല്‍പ്പാതയിലുണ്ടായ അപകടത്തില്‍ ആളുകളുടെ മരണം ഞെട്ടിക്കുന്നതായി പ്രധാനമന്ത്രിയുടെ ഓഫീസ് ട്വീറ്റ് ചെയ്തു. പരിക്കേറ്റവര്‍ ഉടന്‍ സുഖം പ്രാപിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ട്വീറ്റീല്‍ പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →