രാമായണ കഥയെ ആസ്പദമാക്കി ഓം റൗട്ട് ഒരുക്കുന്ന പ്രഭാസ് ചിത്രമാണ് ആദി പുരുഷൻ.ത്രീഡി സാങ്കേതികവിദ്യയിൽ ഒരുക്കിയ ഈ ചിത്രത്തിന്റെ ടീസർ പുറത്തിറക്കി.
ഓം റൗട്ട് -പ്രഭാസ് കൂട്ടുകെട്ടിലെആദ്യചിത്രമായ ആദ്യ പുരുഷനിൽ ശ്രീരാമൻ ആയാണ് പ്രഭാസ് എത്തുന്നത്.ബോളിവുഡ് താരം സേഫ് അലിഖാൻ ആണ് ചിത്രത്തിൽ രാവണനായി വേഷമിടുന്നത്.കൃതി സനോൺ ആണ് ചിത്രത്തിലെ നായിക. നടൻ സണ്ണി സിംഗും ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.
അയോധ്യയിൽ സരയൂ നദിക്കരയിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ ആയിരുന്നു ടീസർ റിലീസ് ചെയ്തത്. പാൻ ഇന്ത്യൻ താരം പ്രഭാസിനൊപ്പം ചിത്രത്തിലെ നായിക കൃതി സനോൻ സംവിധായകൻ ഓംറൗട്ട് നിർമ്മാതാക്കളായ ഭൂഷൻ കുമാർ കൃഷ്ണകുമാർ തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.
നന്മയുടെ വിജയത്തെ ചുറ്റിപ്പറ്റിയുള്ള ഇന്ത്യൻ ഇതിഹാസത്തിന്റെ കഥയാണ് ചിത്രത്തിന്റെ ഇതിവൃത്തം.ഡി സീരിയസ് റെട്രോ ഫൈൽ ബാനറിൽ ഭൂഷൺകുമാറും കൃഷ്ണകുമാറും ഓം റൗട്ടും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ഈ ത്രീ ഡി ചിത്രം ആദി പുരുഷ് സഹോക്കു രാധേ ശ്യാമിനും ശേഷം നിർമ്മാതാവായ ഭൂഷൻ കുമാറും പ്രഭാസും ഒത്തുള്ള മൂന്നാമത്തെ പ്രോജക്ട് ആണ് .
ചിത്രത്തിന്റെ ഛായാഗ്രഹണം ഭുവൻ ഗൗഡ, സംഗീതസംവിധാനം രവി ബ്രസൂർ,എഡിറ്റിംഗ് അപൂർവ്വ മോടിവാലെ. ആശിഷ് എം ഹത്രെ സംഗീതം അജയ് – അതുൽ , പശ്ചാത്തല സംഗീതം സഞ്ചിത് ബൽഹാറ അങ്കിത് ബൽഹാറ എന്നിവർ നിർവഹിക്കുന്നു.ഇന്ത്യൻ സംസ്കാരത്തിൻറെ ഏറെ ജനപ്രീതിയുള്ള ഒരു അധ്യായത്തെ ആസ്പദമാക്കി ഒരുക്കുന്ന ആദി പുരുഷൻ ഹിന്ദിയിലും തെലുങ്കിലും ആണ് ചിത്രീകരിക്കുക.കൂടാതെ തമിഴ് മലയാളം തുടങ്ങി മറ്റു വിദേശ ഭാഷകളിലേക്കും ഡബ്ബ് ചെയ്യുന്ന ചിത്രം ജനുവരി 12ന് പ്രദർശനത്തിന് എത്തിക്കും.

