ഗാന്ധി ജയന്തി: ഓഫീസ് പരിസരം ശുചീകരിച്ചു ജന പ്രതിനിധികൾ

ഗാന്ധി ജയന്തി ദിനത്തിൽ പള്ളുരുത്തി ബ്ലോക്ക്‌ പഞ്ചായത്ത്‌ ഓഫീസും പരിസരവും ജന പ്രതിനിധികളുടെ നേതൃത്വത്തിൽ ശുചീകരിച്ചു. ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ബേബി തമ്പി ശുചീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. ഗാന്ധി പകർന്ന പാഠങ്ങൾ ദിനചര്യയുടെ ഭാഗമാക്കണമെന്ന് പ്രസിഡന്റ്‌ പറഞ്ഞു. ബ്ലോക്ക്‌ പഞ്ചായത്തിലെ ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ ശുചീകരണപ്രവർത്തനങ്ങളിൽ പങ്കാളികളായി. 

ദിനാചരണത്തിന്റെ ഭാഗമായി  കുമ്പളം ഗ്രാമ പഞ്ചായത്തിന്റെയും തണൽ ചാരിറ്റബിൾ സൊസൈറ്റിയുടെയും നേതൃത്വത്തിൽ കുമ്പളത്തെ പൊതു നിരത്തുകളും വൃത്തിയാക്കി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →