ദസറയിലെ ആദ്യ ഗാനം ഒക്ടോബർ 3 ന് റിലീസ്

നവാഗതനായ ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ദസറ’.
നാനി നായകനായെത്തുന്ന ഈ ചിത്രത്തിന്റെ പുതിയ അപ്‌ഡേറ്റ് ഇന്നലെ നിര്‍മ്മാതാക്കള്‍ പുറത്തുവിട്ടു.

അടുത്ത വര്‍ഷം മാര്‍ച്ച്‌ മുപ്പതിന് പ്രദര്‍ശനത്തിന് എത്തുന്ന ഈ ചിത്രത്തിലെ ആദ്യ ഗാനം നാളെ റിലീസ് ചെയ്യും. ഇതറിയിച്ചുകൊണ്ടുള്ള പുതിയ പോസ്റ്ററും പുറത്തുവിട്ടു.

ശ്രീ ലക്ഷ്മി വെങ്കിടേശ്വര സിനിമാസിന്റെ ബാനറില്‍ സുധാകര്‍ ചെറുകുരി നിര്‍മ്മിക്കുന്ന ചിത്രം നാനിയുടെ ഏറ്റവും വലിയ പ്രോജക്റ്റുകളില്‍ ഒന്നാണ്. താരത്തിന്റെ ആദ്യ ബിഗ് ബജറ്റ് പാന്‍ ഇന്ത്യന്‍ ചിത്രം കൂടിയാണ് ദസറ .പെദ്ദപ്പള്ളി ജില്ലയിലെ ഗോദാവരികാനിയിലെ സിംഗരേണി കല്‍ക്കരി ഖനിയില്‍ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമത്തിലാണ് ചിത്രത്തിന്റെ കഥ നടക്കുന്നത്. നാനി തെലുങ്കാന ഭാഷയാണ് കൈകാര്യം ചെയ്യുന്നത് എന്നും ശ്രദ്ധേയമാണ്.

കീര്‍ത്തി സുരേഷാണ് ഈ മാസ് ആക്ഷന്‍ എന്റര്‍ടെയ്നറില്‍ നായികയായി എത്തുന്നത്. നേരത്തെ പുറത്തിറക്കിയ സ്പാര്‍ക്ക് ഓഫ് ദസറ എന്ന ടീസറിന് സോഷ്യല്‍ മീഡിയകളില്‍ മികച്ച പ്രതികരണം ലഭിച്ചിരുന്നു.സമുദ്രക്കനി, സായ് കുമാര്‍, സറീന വഹാബ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന അഭിനേതാക്കള്‍.

സത്യന്‍ സൂര്യന്‍ ഐഎസ്സി ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ സംഗീതം സന്തോഷ് നാരായണനാണ്.

പ്രൊഡക്ഷന്‍ ബാനര്‍: ശ്രീ ലക്ഷ്മി വെങ്കിടേശ്വര സിനിമാസ്.

ഛായാഗ്രഹണം : സത്യന്‍ സൂര്യന്‍ കടഇ.

എഡിറ്റര്‍: നവീന്‍ നൂലി.

പ്രൊഡക്ഷന്‍ ഡിസൈനര്‍: അവിനാഷ് കൊല്ല.

എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: വിജയ് ചഗന്തി.

സംഘട്ടനം: അന്‍ബറിവ്.

പിആര്‍ഒ: ശബരി

എന്നിവർ നിർവ്വഹിക്കുന്നു.ചിത്രം തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളില്‍ റിലീസ് ചെയ്യും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →