ഫുട്ബോള്‍ മത്സരത്തിനിടെ ഇന്തോനേഷ്യയില്‍ കാണികള്‍ തമ്മില്‍ ഏറ്റുമുട്ടി: 174 മരണം

മലങ്: ഇന്തോനേഷ്യയില്‍ ഫുട്‌ബോള്‍ മത്സരത്തിനു ശേഷം കാണികള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് പോലീസുദ്യോഗസ്ഥര്‍ ഉള്‍പ്പെടെ 174 പേര്‍ കൊല്ലപ്പെട്ടു. 200 ലധികം പേര്‍ക്ക് പരുക്കേറ്റു. ഇന്തോനേഷ്യന്‍ ലീഗ് സോക്കറിലെ അരേമ എഫ് സിയും പെര്‍സേബായ സുരാബായ എഫ് സിയും തമ്മിലുള്ള മത്സരത്തിനു പിന്നാലെയാണ് സംഘര്‍ഷമുണ്ടായത്. ഈസ്റ്റ് ജാവയിലെ മലങിലാണ് സംഭവം. മത്സരത്തില്‍ അരേമ എഫ് സിയാണ് വിജയിച്ചത്. രണ്ടിനെതിരെ മൂന്ന് ഗോളിനായിരുന്നു ജയം. പരാജയപ്പെട്ട പര്‍സേബായ സുരാബായ ടീമിന്റെ ആരാധകര്‍ ആക്രമണം അഴിച്ചുവിട്ടതോടെ അരേമയുടെ ആരാധകരും രംഗത്തിറങ്ങി. ഇത് ഇരു വിഭാഗവു തമ്മിലുള്ള ഏറ്റുമുട്ടലില്‍ കലാശിക്കുകയായിരുന്നു. അക്രമികളെ തുരത്താന്‍ പോലീസ് കണ്ണീര്‍ വാതകമുള്‍പ്പെടെ പ്രയോഗിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →