കേരള സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡ്, ജില്ലാ യുവജന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ അവളിടം യുവതി ക്ലബ് പ്രതിനിധികള്‍ക്കായി പേപ്പര്‍ ക്യാരി ബാഗ് നിര്‍മ്മാണ പരിശീലനം സംഘടിപ്പിച്ചു. കളക്ടറേറ്റ് സ്പാര്‍ക്ക് ഹാളില്‍ സംഘടിപ്പിച്ച പരിശീലനം ജില്ലാ കളക്ടര്‍ ഡോ. രേണുരാജ് ഉദ്ഘാടനം ചെയ്തു. ജില്ലാ ഓഫീസര്‍ എം.എസ് ശങ്കര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ അവളിടം ജില്ലാ യുവതി കോ ഓഡിനേറ്റര്‍ മീനു സുകുമാരന്‍, ജില്ലാ യൂത്ത് കോ ഒര്ഡിനേറ്റര് എ.ആര് രഞ്ജിത്ത്, അവളിടം ക്ലബ്ബ് തൃക്കാക്കര മുനിസിപ്പാലിറ്റി സെക്രട്ടറി രേവതി അലക്സ്, മിനി മോള് തുടങ്ങിയവര്‍ പങ്കെടുത്തു.
പേപ്പര്‍ ക്യാരി ബാഗ് നിര്‍മ്മാണ പരിശീലനം സംഘടിപ്പിച്ചു
