മുഖ്യമന്ത്രിയും മന്ത്രിമാരും യൂറോപ്പിലേക്ക്

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും അടങ്ങിയ സംഘം 01/10/22 ശനിയാഴ്ച യൂറോപ്യന്‍ സന്ദര്‍ശനത്തിനായി പുറപ്പെടും. ഡല്‍ഹിയില്‍ നിന്ന് ഫിന്‍ലാന്‍ഡിലേക്കാണ് ആദ്യയാത്ര. വിദ്യാഭ്യാസ മന്ത്രി വി ശിവന്‍ കുട്ടിയും, ചീഫ് സെക്രട്ടറിയും മുഖ്യമന്ത്രിയെ അനുഗമിക്കും. തുടര്‍ന്ന് അദ്ദേഹം നോര്‍വേ സന്ദര്‍ശിക്കും. മന്ത്രിമാരായ പി രാജീവും വി അബ്ദു റഹ്‌മാനുമാണ് നോര്‍വേ സന്ദര്‍ശനത്തിന് ഒപ്പമുണ്ടാകുക. ആരോഗ്യ മന്ത്രി വീണ ജോര്‍ജിനൊപ്പം അദ്ദേഹം ബ്രിട്ടനും സന്ദര്‍ശിക്കും. വിവിധ രാജ്യങ്ങളിലെ സന്ദര്‍ശനം പൂര്‍ണമായും ചിത്രീകരിക്കാനാണ് തീരുമാനം. സമ്പൂര്‍ണ വീഡിയോ കവറേജിനായി 7 ലക്ഷം രൂപ ചെലവഴിച്ച് ഇന്ത്യന്‍ എംബസി സജ്ജീകരണം ഒരുക്കിയിട്ടുണ്ട്.  ഈ മാസം 12 വരെയാണ് സന്ദര്‍ശനം.  മന്ത്രിമാർ വിദേശയാത്ര നടത്തിയാലുള്ള നേട്ടങ്ങൾ വിശദീകരിച്ച് മുഖ്യമന്ത്രി രംഗത്തെത്തിയിരുന്നു. 

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →