“അശ്ലീല ചിത്രത്തിൽ അഭിനയിക്കാൻ ആണോ സ്കൂളിലേക്ക് വരുന്നത് ” പാന്റിന്റെ നീളം കുറഞ്ഞതിന് വിദ്യാർത്ഥിക്ക് സ്കൂൾ പ്രിൻസിപ്പലിന്റെ അധിക്ഷേപം

കണ്ണൂർ: യൂണിഫോം പാന്റിന്റെ നീളം കുറഞ്ഞെന്നാരോപിച്ച് പ്ലസ് ടു വിദ്യാർഥിയെ സ്കൂൾ പ്രിൻസിപ്പൽ അധിക്ഷേപിച്ചെന്ന് പരാതി. വടകര ശ്രീ ഗോകുലം പബ്ലിക് സ്കൂളിലെ പ്രിൻസിപ്പലിനെതിരെയാണ് ആരോപണം. രക്ഷിതാക്കളുടെ പരാതിയിൽ ബാലാവകാശ കമ്മീഷൻ കേസെടുത്തു.

വളരെ മോശമായ പദപ്രയോഗങ്ങൾ ഉപയോഗിച്ച് പ്രിൻസിപ്പൽ ശകാരിച്ചു എന്ന് പരാതിയിൽ പറയുന്നു. അശ്ലീല ചിത്രത്തിൽ അഭിനയിക്കാനാണോ സ്കൂളിലേക്ക് വരുന്നത് എന്ന് ചോദിച്ച് അപമാനിച്ചെന്നും വിദ്യാർത്ഥി പ്രതികരിച്ചു.

സഹപാഠികളെ മുന്നിൽ വച്ച് അധിക്ഷേപിച്ചതിന്റെ അപമാനം സഹിക്കാനാവാതെ മൂന്ന് ദിവസമായി വിദ്യാർഥി സ്കൂളിൽ പോകുന്നില്ല. സ്കൂൾ അധികൃതർ വിളിച്ച് അന്വേഷിക്കാൻ പോലും തയ്യാറായിട്ടില്ലെന്ന് രക്ഷിതാക്കൾ പറഞ്ഞു.

പരാതി നൽകിയതിനെ തുടർന്ന് ബാലാവകാശ കമ്മീഷൻ കുട്ടിയുടെ മൊഴിയെടുത്തു. സംഭവത്തിൽ പ്രിൻസിപ്പലോ, സ്കൂൾ അധികൃതരോ ഇതുവരെ പ്രതികരിച്ചിട്ടില്ല.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →