കൊച്ചി: മരടിൽ വീട്ടിനുള്ളിൽ വയോധികയെ പൊള്ളലേറ്റു മരിച്ച നിലയിൽ കണ്ടെത്തി. മരട് മാങ്കായിൽ സ്കൂളിനു പിന്നിൽ മംഗലപ്പിള്ളിൽ ശാരദ (76) ആണ് മരിച്ചത്. ഒരു കാൽ ഒഴികെ ശരീരം പൂർണമായും കത്തിയിരുന്നു. രാവിലെ വീട്ടിലെത്തിയ മകനാണ് ശാരദയെ മരിച്ച നിലയിൽ കണ്ടെത്തിയത്. പകൽ, സമീപത്തു താമസിക്കുന്ന മകന്റെ വീട്ടിൽ പോകുമെങ്കിലും രാത്രി കുടുംബവീട്ടിലാണ് ഉറങ്ങിയിരുന്നത്.ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം.
കഴിഞ്ഞദിവസം മൂത്രാശയ അണുബാധയെ തുടർന്നു സ്കാൻ ചെയതപ്പോൾ ശസ്ത്രക്രിയ വേണ്ടി വരുമെന്നു പറഞ്ഞിരുന്നു. സെപ്റ്റംബർ 27 ന് വീണ്ടും ആശുപത്രിയിൽ ചെല്ലാനിരിക്കെയാണ് മരിച്ച നിലയിൽ കണ്ടെത്തുന്നത്. ശസ്ത്രക്രിയ വേണ്ടിവരുമെന്ന് അറിഞ്ഞതോടെ ഇവർ മാനസിക സമ്മർദത്തിലായിരുന്നെന്ന് പറയുന്നു. മരട് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി

