ആര്യാടന്‍ മുഹമ്മദ് അന്തരിച്ചു

നിലമ്പൂര്‍: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായ ആര്യാടന്‍ മുഹമ്മദ് (87) അന്തരിച്ചു. ഇന്ന് പുലര്‍ച്ചെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഖബറടക്കം തിങ്കളാഴ്ച രാവിലെ രാവിലെ 9 ന് ചന്തക്കുന്ന് വലിയ ജുമാ മസ്ജിദ് ഖബറിസ്ഥാനില്‍.സെപ്റ്റംബർ 25 ന് ഞായറാഴ്ച രാവിലെ 10.10 ഓടെ ആര്യടന്റെ ഭൗതിക ശരീരം നിലമ്പൂരിലെ വസതിയില്‍ എത്തിച്ചു. മൃതദേഹം എത്തിക്കുന്നതിന് മുമ്പ് തന്നെ ആര്യാടന്റെ വസതി ജനനിബിഡമായിരുന്നു. മുന്‍ മന്ത്രി എ പി അനില്‍കുമാര്‍, ഡി സി സി പ്രസിഡന്റ് വി എസ് ജോയി, പി വി അബ്ദുല്‍ വഹാബ് എം പി, പി കെ ബഷീര്‍ എം എല്‍ എ തുടങ്ങിയവര്‍ സ്ഥലത്തെത്തിയിട്ടുണ്ട്. മുന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാസി എം പി ഉള്‍പ്പെടെയുള്ള നേതാക്കള്‍ ഉടന്‍ ആര്യടന്റെ വസതിയിലെത്തും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →