മലപ്പുറം : ഇല്ലാത്ത ചരക്കുകൾ കൈമാറ്റം ചെയ്തതായി വ്യാജ ബില്ലുകളുണ്ടാക്കി 80 കോടിയോളം രൂപയുടെ ജി.എസ്ടി തട്ടിപ്പ് നടത്തിയ പ്രതിയെ ജി എസ് ടി വകുപ്പ് അറസ്റ്റ് ചെയ്തു. മലപ്പുറം കോലൊളമ്പദേശം സ്വദേശി രാഹുൽ (28) ആണ് പിടിയിലായത്. കൊട്ടടയ്ക്കയുടെ വ്യാജ കച്ചവടത്തിന്റെ മറവിലാണ് പ്രതിയും സംഘവും നികുതി വെട്ടിപ്പ് നടത്തിയത്.
നേരത്തെ ഇതേ കേസിൽ മലപ്പുറം ജില്ലയിലെ അയിലക്കാട് സ്വദേശി ബനീഷിനെ 2021 ഡിസംബറിൽ ജി എസ് ടി വകുപ്പ് അറസ്റ്റ് ചെയ്തിരുന്നു. ബനീഷിനെ നികുതി വെട്ടിപ്പിന് സഹായിച്ച കുറ്റത്തിനാണ് രാഹുലിന്റെ അറസ്റ്റ്. ഇ-വേ ബില്ലുകളും വ്യാജ രേഖകളും വ്യാജ രജിസ്‌ട്രേഷനും എടുത്ത് നൽകി നികുതി വെട്ടിപ്പിൻറെ ശൃംഖലയുണ്ടാക്കി സഹായിച്ചു എന്നാണ് കേസ്

