കേരള പൊതുജന ആരോഗ്യ ബില്‍ സെലക്ട് കമ്മിറ്റിക്ക് നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും സമര്‍പ്പിക്കാം

കേരള പൊതുജനാരോഗ്യ ബില്‍ 2021 സംബന്ധിച്ച സെലക്ട് കമ്മിറ്റി യോഗം സെപ്റ്റംബര്‍ 29ന് രാവിലെ 10.30ന് എറണാകുളം ജില്ലാ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും. ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍, പൊതുജനങ്ങള്‍, ജനപ്രതിനിധികള്‍, വിവിധ സംഘടനാ പ്രതിനിധികള്‍ എന്നിവരില്‍ നിന്നും പൊതുജന ആരോഗ്യ ബില്ലിലെ വ്യവസ്ഥകളിലുള്ള അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും സ്വീകരിക്കും. 

2021-ലെ കേരള പൊതുജനാരോഗ്യ ബില്ലും ബില്ലിലെ വ്യവസ്ഥകള്‍ സംബന്ധിച്ച ചോദ്യാവലിയും നിയമസഭാ വെബ്‌സൈറ്റായ www.niyamasabha.org യില്‍ ലഭ്യമാണ്. 

ബില്ലിലെ വ്യവസ്ഥകളിന്മേല്‍ നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും സമര്‍പ്പിക്കുവാന്‍ താല്പര്യമുളളവര്‍ക്ക് ഈ യോഗത്തില്‍ നേരിട്ടോ അല്ലാതെയോ നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും സമര്‍പ്പിക്കാം. കൂടാതെ നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും രേഖാമൂലമോ ഇ-മെയിലായോ നിയമസഭാ സെക്രട്ടറിക്ക് അയച്ചു കൊടുക്കാം. ഇ -മെയില്‍: legislation@niyamasabha.nic.in.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →