പൂനെയിൽ ഫുഡ് ഡെലിവറിക്കിടെ എഞ്ചിനീയറിംഗ് വിദ്യാർത്ഥിക്ക് നേരെ പീഡന ശ്രമം

പൂനെ- ഫുഡ് ഡെലിവറിക്കിടെ എഞ്ചിനീയറിംഗ് വിദ്യാർത്ഥിക്ക് നേരെ പീഡന ശ്രമം നടത്തിയ ഡെലിവറി ബോയ് അറസ്റ്റിൽ . ഭക്ഷണം നൽകാനെത്തിയ പെൺകുട്ടി വീട്ടിൽ തനിച്ചായത് മുതലെടുത്താണ് പീഡന ശ്രമം. പ്രതി റയീസ് ഷെയ്ഖിനെ(40) പൊലീസ് അറസ്റ്റ് ചെയ്തു. പൂനെയിൽ നിന്നാണ് ഞെട്ടിക്കുന്ന സംഭവം.

യെവ്‌ലെവാഡി പ്രദേശത്തെ ഒരു ഫ്ലാറ്റിൽ 2022 സെപ്റ്റംബർ 17 ന് രാത്രി 9.30 ഓടെയാണ് സംഭവം. പാർട്ട്-ടൈം ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ പെൺകുട്ടി സൊമാറ്റോയിൽ ഭക്ഷണം ഓർഡർ ചെയ്തു. അഞ്ചാം നിലയിലെ ഫ്ലാറ്റിൽ റയീസ് പാഴ്സൽ എത്തിച്ചു. ശേഷം ദാഹം ശമിപ്പിക്കാൻ വെള്ളം നൽകാൻ അഭ്യർത്ഥിച്ചു. വെള്ളം കുടിച്ച ശേഷം പ്രതി പെൺകുട്ടിയുടെ കൈകളിൽ ബലമായി പിടിക്കുകയായിരുന്നു.

വിദ്യാർത്ഥിനി തനിച്ചാണെന്ന് മനസിലാക്കിയ റയീസ് കുട്ടിയെ ചുംബിച്ചു. പെൺകുട്ടി നിലവിളിച്ചതോടെ ഇയാൾ ഇറങ്ങി ഓടി. ഇതിനിടെ കെട്ടിടം നിവാസികൾ റയീസിനെ പിടികൂടി. ഭയന്നുവിറച്ച പെൺകുട്ടി വീട്ടുടമസ്ഥനെ വിവരം അറിയിക്കുകയും തുടർന്ന് പൊലീസിനെ ബന്ധപ്പെടുകയും ചെയ്തു. സംഭവത്തിൽ 19 കാരിയായ പെൺകുട്ടി പരാതി നൽകിയിട്ടുണ്ട്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 354 (സ്ത്രീയെ അപമാനിക്കൽ), 354 (എ) (ലൈംഗിക പീഡനം) എന്നിവ പ്രകാരം പൊലീസ് കേസെടുത്തു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →