അപ്രതീക്ഷിതമായി രശ്മി ജയഗോപാലിന്റെ വിയോഗം

സ്വന്തം സുജാത എന്ന സീരിയലിലൂടെ സാറാമ്മ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച രശ്മി ജയ ഗോപാൽ അപ്രതീക്ഷിതമായി യാത്രയായി .

പരസ്യ ചിത്രങ്ങളിലൂടെ അഭിനയ രംഗത്തേക്ക് വന്ന രശ്മിയുടെ ആദ്യ സീരിയൽ സത്യം ശിവം സുന്ദരം ആണ് . കായംകുളം കൊച്ചുണ്ണിയുടെ മകന്‍ സീരിയലില്‍ കാക്കാത്തിയുടെ വേഷം അവതരിപ്പിച്ചു. തമിഴ് സിനിമകളില്‍ ചെറിയ വേഷങ്ങളില്‍ രശ്മി പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.ഒരു നല്ല കോട്ടയംകാരന്‍ ഉള്‍പ്പെടെ ചില സിനിമകള്‍ മലയാളത്തിലും ചെയ്തിട്ടുണ്ട്.

രശ്മിയുടെ അപ്രതീക്ഷിത വേര്‍പാടിന്റെ വിയോഗത്തിലാണ് സഹപ്രവര്‍ത്തകരും പ്രിയപ്പെവരും. നടന്‍ കിഷോര്‍ സത്യ, സ്വന്തം സുജാതയിലെ നായിക ചന്ദ്ര ലക്ഷ്മണ്‍ എന്നിവര്‍ വികാരനിര്‍ഭരമായ കുറിപ്പ് പങ്കുവയ്ക്കുകയും ചെയ്തു. തിരുവനന്തപുരത്ത് ഒരു ബന്ധുവിനെ കാണാന്‍ പോയ രശ്മിക്ക് പെട്ടെന്ന് സുഖമില്ലാതെ വന്നുവെന്നും രോഗവിവരം അറിഞ്ഞ് ഒരാഴ്ചയ്ക്കുള്ളില്‍ രശ്മി പോയിയെന്നും കേള്‍ക്കുമ്ബോള്‍ … ആക് സമികതകളുടെ ആകെത്തുകയാണ് ജീവിതം എന്ന് ആരോ പറഞ്ഞിട്ടുണ്ട്. കിഷോര്‍ സത്യ കുറിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →